Breaking News

മലയോരത്ത് ഒറ്റ നമ്പർ ചൂതാട്ടം: ബളാലിൽ രണ്ട് പേർ പിടിയിൽ


വെള്ളരിക്കുണ്ട് : രഹസ്യ വിവരത്തെ തുടർന്ന് വെള്ളരിക്കുണ്ട് എസ്ഐ എം പി വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒറ്റ നമ്പർ ചൂതാട്ടത്തിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേർ കുടുങ്ങിയത്. ബളാലിലെ ബാബു എന്നയാളെ വീട്ടിൽ നിന്നും, ഷാജിമോൻ എന്നയാളെ കടയിൽ നിന്നുമാണ് പിടികൂടിയത്. ബാബുവിന്റെ കയ്യിൽ നിന്ന് 5750രൂപയും, ഷാജിയുടെ കൈയിൽ നിന്ന് 10000രൂപയും പിടിച്ചെടുത്തു.  ലോട്ടറി ആക്ട് പ്രകാരം പിടികൂടിയ രണ്ട് പേരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിന് വെള്ളരിക്കുണ്ട് എസ്ഐ എം പി വിജയകുമാറിനെ കൂടാതെ എഎസ്ഐ മാരായ രാജൻ ,സജി ജോസ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി കെ സരിത, എം ടി പി നൗഷാദ്, സിവിൽ പൊലീസ് ഓഫീസർ ജയരാജ്, ഡ്രൈവർ മജീദ് എന്നിവരും പങ്കെടുത്തു.

No comments