'ഹെൽത്തി കേരള' വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി
വെള്ളരിക്കുണ്ട്: ഹെൽത്തി കേരളയുടെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിലെ ഹോട്ടലുകൾ, കൂൾബാർ, ബേക്കറികൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. ശുചിത്വ സാഹചര്യങ്ങൾ തൃപ്തികരമല്ലാത്തതും രേഖകളില്ലാത്തതുമായ എട്ട് സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ഷെറിൻ വൈ എസ് , നിരോഷ വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
No comments