Breaking News

സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഗൃഹസന്ദർശനത്തിന്റെ ഭാഗമായി പാത്തിക്കര ബ്രാഞ്ച് പരിധിയിലെ വീടുകൾ സന്ദർശിച്ചു


വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന തുറന്നു കാട്ടുന്നതിനും, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ വികസന നിലപാടുകൾ വിശദീകരിക്കുന്നതിനും വേണ്ടി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി എളേരി ഏരിയ സെക്രട്ടറി  ടി കെ സുകുമാരന്റെ നേതൃത്വത്തിൽ പാത്തിക്കര ബ്രാഞ്ച് പരിധിയിലെ വീടുകൾ സന്ദർശിച്ചു ബൂത്ത് സെക്രട്ടറി സണ്ണി മങ്കയം,ബ്രാഞ്ച് സെക്രട്ടറി ഹരീന്ദ്രൻ, ബ്രാഞ്ച് മെമ്പർ രാരിച്ചൻ എന്നിവർ സംബന്ധിച്ചു.

No comments