കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) അംഗത്വ ക്യാമ്പയിന് ചായ്യോത്ത് തുടക്കം
ചായ്യോം : കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ എസ് ടി എയുടെ 2023 വർഷത്തെ അംഗത്വ ക്യാമ്പയിൻ ജി എച്ച്എസ്എസ് ചായ്യോത്ത് തുടക്കം കുറിച്ചു. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ജിഎച്ച്എസ്എസ് ചായോത്ത് പ്രിൻസിപ്പൽ പി രവീന്ദ്രന് നൽകി അംഗത്വ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപ്രസിഡന്റ് എ ആർ വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം സി എം മീനാകുമാരി , പി രവീന്ദ്രൻ , പി എം ശ്രീധരൻ , വി കെ റീന, എം ബിജു, രാജൻ കെ വി , കമല കെ , പി പി ബാബുരാജ്, വി അനിതകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും കെ വസന്തകുമാർ നന്ദിയും രേഖപ്പെടുത്തി
No comments