Breaking News

"കി​ക്ക് ഔ​ട്ട്' സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് വെ​ള്ള​രി​ക്കു​ണ്ടി​ൽ തുടക്കമായി


വെ​ള്ള​രി​ക്കു​ണ്ട്: ദീ​പി​ക ദി​ന​പ​ത്ര​വും ദീ​പി​ക ബാ​ല​സ​ഖ്യ​വും ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര "കി​ക്ക് ഔ​ട്ട്' സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ​വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ടന്നു. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 14 സ്കൂ​ളു​ക​ളി​ലെ സ്കൂ​ൾ ലീ​ഡ​ർ​മാ​ർ 14 ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കൊ​ണ്ട് തി​രി​തെ​ളി​യ‌ി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.  പി.സി.കാർത്തിക്, കെ.യു.ക്ലാരിസ് ആൻ്റണി, കുട്ടിക്കൃഷ്ണൻ, കെവിൻ തോമസ്, ഋതുനാഥ് എസ് നായർ, പി.സി അലക്സാണ്ടർ ,  ആനന്ദ് വി നായർ, റോസ് മേരി ,ആശിക് മനോജ് ,നി രജ്ഞന,ജോസഫ് തോമസ്, മേഘഎലിസബത്ത് , എബി തോമസ്     എന്നിവർ ചേർന്നാണ് 14 തിരികൾ തെളിയിച്ചത്

.വിദ്യാ​ർ​ഥി​ക​ളു​ടെ ന​വോ​ഥാ​നം വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ എ​ന്ന ദ​ർ​ശ​നം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് "മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി എം.​എ. മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി ,. ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു., വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാകുളം അനുഗ്രഹ പ്രഭാഷണം നടത്തി,. ദീ​പി​ക ബാ​ല​സ​ഖ്യം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണം​ചി​റ സി​എം​ഐ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ കൃ​ഷ്ണ​കു​മാ​ർ ഒ​ലീ​വി​യ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​ന്പി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡി​സി​എ​ൽ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, ഡാർളിൻ ജോർജ് കടവൻ ​പ്ര​സംഗിച്ചു. ഡി​സി​എ​ൽ ക​ണ്ണൂ​ർ പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ത​യ്യി​ൽ സ്വാ​ഗ​ത​വും പ്ര​വി​ശ്യ സെ​ക്ര​ട്ട​റി ഡാ​ജി ഓ​ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വ​ച്ച് സ​ന്ദേ​ശ​യാ​ത്ര​യു​ടെ തീം ​സോ​ങ്ങി​ന്‍റെ ലോ​ഞ്ചിം​ഗ് ന​ട​ത്തി.

ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യ​ങ്ങ​ൾ-​ല​ക്ഷ്യ​മു​റ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, സു​ര​ക്ഷി​ത കു​ടും​ബം-​സു​ഭ​ദ്ര കേ​ര​ളം, ഉ​ണ​രു​ന്ന ത​ല​മു​റ-​ഉ​യ​രു​ന്ന ഭാ​ര​തം എ​ന്നി​വ​യാ​ണ് യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ. ദേ​ശീ​യ യു​വ​ജ​ന​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഇ​ന്നലെ ആ​രം​ഭി​ച്ച സ​ന്ദേ​ശ​യാ​ത്ര രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യ ഈ​മാ​സം 30ന് ​സ​മാ​പി​ക്കും. ഇ​ന്നലെ 17 വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ടം കാ​സ​ർ​ഗോ​ഡു​മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും ര​ണ്ടാം ഘ​ട്ട​മാ​യി 18 മു​ത​ൽ 27 വ​രെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ യാ​ത്ര പൂ​ർ​ത്തി​യാ​ക്കും. ഈ​മാ​സം 30ന് ​തൃ​ശൂ​രി​ൽ യാ​ത്ര സ​മാ​പി​ക്കും. സ​മ്മേ​ള​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മ​റ്റ് സ്കൂ​ളു​ക​ളി​ലെ ലീ​ഡേ​ഴ്സും വി​വി​ധ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ത​ങ്ങ​ളു​ടെ സി​ഗ്‌​നേ​ച്ച​ർ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി എ​ത്തി ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യാ​ണു ചെയ്തത്.

No comments