Breaking News

സ്ക്കൂൾ വികസന ഫണ്ടിലേക്ക് സംഭാവന നൽകി 'ഓർമ്മതാളുകൾ' ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം 1994-95 ബാച്ച് എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥി സംഗമം നടന്നു


അട്ടേങ്ങാനം: ജി.എച്ച്.എസ്.എസ് അട്ടേങ്ങാനം 1994-1995 ബാച്ച് എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥി സംഗമം നടത്തി. "ഓർമതാളുകൾ" എന്ന പേരിൽ നടന്ന സംഗമം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി.ഗോപി ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പി. രജനി അധ്യക്ഷയായി. സഹപാഠി കൂടിയാണ്.

ബീന കെ സ്വാഗതം പറഞ്ഞു. അധ്യാപകരെ ആദരിക്കൽ, മറുമൊഴി, ഫോട്ടോസെഷൻ, പരസ്പരം ഓർമ പുതുക്കൽ എന്നിവ നടന്നു. തുടർന്ന് ബാലചന്ദ്രൻ കോട്ടോടിയുടെ സംഗീത വിരുന്നും ക്ലാസും നടന്നു. കൂട്ടായ്മ സ്വരൂപിച്ച

സ്കൂൾ വികസന ഫണ്ടിലേക്കുള്ള സംഭാവന പിടിഎ പ്രസിഡന്റ്‌ പി. ഗോപി ഏറ്റുവാങ്ങി

No comments