Breaking News

പ്രതിഷേധം ഫലം കണ്ടു വെള്ളരിക്കുണ്ട് ബസ്റ്റാൻൻ്റിലെ കീറി മുറിച്ച റോഡ് കോൺക്രീറ്റ് ചെയ്തു


വെള്ളരിക്കുണ്ട് : താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് റോഡ് കിളച്ചു മുറിച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്യാതിരുന്ന കരാറുകാരന്റെ  ധിക്കാരത്തിന് എതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മലയോരം ഫ്ലാഷ് ഇത് സംബന്ധിച്ച വാർത്ത നൽകിയിരുന്നു. കല്ലൻചിറ ടൌൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനാസ്ഥയ്ക്കെതിരെ  പ്രതിഷേധ കുറിപ്പ് ഇറക്കിയിരുന്നു. മുഹമ്മദ് ശിഹാബ് അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു, ഇതിനെ തുടർന്ന് അപകട ഭീഷണി ഉയർത്തിയ ഭാഗം കോൺക്രീറ്റ് ചെയ്ത് യാത്ര യോഗ്യമാക്കുന്ന പ്രവർത്തനം തുടങ്ങി

No comments