Breaking News

മലയോരത്തിന് അഭിമാനമായി ഗായിക ടെസ്‌ലിൻ ഷാജി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരിച്ച രണ്ടിനങ്ങളിലും എഗ്രേഡ് നേടിയ ടെസ്ലിൽ വെള്ളരിക്കുണ്ട് സെന്റ് ജുഡ് ഹയർസെക്കൻഡറി പ്ലസ്ടു വിദ്യാർഥിനിയാണ്

വെള്ളരിക്കുണ്ട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അച്ചൻ രചിച്ച് ഈണം നല്‍കിയ ഗാനം ആലപിച്ച് എ ഗ്രേഡ് നേടി മലയോരത്തിന്റെ താരമായി മാറിയിരിക്കുകയാണ് ടെസ്ലിൻ ഷാജി എന്ന മിടുക്കി. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരിച്ച രണ്ടിനങ്ങളിലും എഗ്രേഡ് നേടിയ ടെസ്ലിൽ വെള്ളരിക്കുണ്ട് സെന്റ് ജുഡ് ഹയർസെക്കൻഡറി പ്ലസ്ടു വിദ്യാർഥിനിയാണ്. അച്ചൻ ഷാജി രചിച്ച് ഈണം നൽകിയ ഗാനം ആലപിച്ചാണ് ഈ മിടുക്കി ലളിത ഗാനത്തിൽ എ ഗ്രേഡ് നേടിയത്. ഉറുദു ഗസൽ ആലാപനത്തിനും എ ഗ്രേഡ് നേടി. ചിറ്റാരിക്കാൽ ഉപജില്ല കലോൽസവ മത്സരത്തിലൂടെ സംഗീത മത്സരത്തിൽ തിളങ്ങിയ ടെസ്ലിൻ തുടർച്ചയായി അഞ്ചാം വർഷമാണ് ലളിത ഗാനത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്. പഠനത്തിനിടയിൽ, കൈരളി ടി വിയുടെ കുട്ടി പട്ടുറുമാൽ, സൂര്യ സ്റ്റാർ സിംഗർ, ഗുഡ്നസ് ടി വിയുടെ ക്രിസ്ത്യൻ ഭക്തി ഗാനം തുടങ്ങിയ വിവിധ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ടെസ്ലിൻ സ്കൂൾ കലോത്സവ മത്സരവേദിയിൽ നിന്നും അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയാണ് സ്കൂൾ കലോൽസവ മൽസരരംഗത്ത്  നിന്ന് പടിയിറങ്ങുന്നത്. ഗായകരായ ഷാജിയുടെയും ജിൻസിയുടെയും മകളാണ്. 

No comments