Breaking News

ഓൾ ഇന്ത്യ വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും


കാഞ്ഞങ്ങാട്: ജനുവരി  14 മുതൽ 17വരെ രാജസ്ഥാനിലെ ജയ്പൂർ ജഗൻ നാഥ്  യൂണിവേഴ്സിറ്റിയിൽ  നടക്കുന്ന ആറാംമത് ഓൾ ഇന്ത്യാ വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ ശ്രീശാന്തും 

സുകന്യയും  നയിക്കും. കാസർകോട് ഗവ. കോളേജിലെ പി ജി എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിയാണ് വി. ശ്രീശാന്ത്, മുന്നാട് പീപ്പിൾസ് കോളേജ്  അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് പി എം.സുകന്യ 

ടിമിലെ മറ്റ് അംഗങ്ങൾ:

യാദു കൃഷ്ണൻ, മാത്യുഷിനു , നിഖിൽ ബാബു , കെ.കെ.യദുകൃഷ്ണൻ,   (ഗവൺമെൻറ് കോളേജ് കാസർകോട്) ,,ടി.കെ. അഭിജിത്ത് പ്രഭാകരൻ, സാലിറ്റ് പി. സോണി , പി .വി ഗേഷ്, ബി.എം .ഋതിക് ,

കെ.അനഘ (പീപ്പിൾസ് കോളേജ് മുന്നാട് ) , എം. അഖിലേഷ് ( ടെൻ്റ് പയസ്  കോളേജിൽ രാജപുരം) , മാത്യു സി. വർഗീസ്, അഭിനവ് (ഡോൺബോസ് കോളേജ് അങ്ങാടിക്കടവ് ) , മുഹമ്മാദ് മിനാസ്  ( സി .എ. എസ്. കോളേജ് മാടായി), പി. അബിനി( ബ്രണ്ണൻ കോളേജ്  തലശ്ശേരി) ,കെ.ശ്രീകുമാർ, പി. സൂരജ് ,കെ. രേവതി മോഹൻ,എം. അഞ്ജിത , ( നെഹ്റു കോളേജ് പടന്നക്കാട്).രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. ടീം മാനേജർ   ഡോക്ടർ ജീന ടി.സി ( സൈനബ്  കോളേജ് ഓഫ് എജുക്കേഷൻ കാസർകോട് ) .

യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ക്യാമ്പിന് കണ്ണൂർ യൂണിവേഴ്സിറ്റി കായിക വിഭാഗം അസി.ഡയക്ടർ ഡോ.കെ.വി.അനുപ് ,രാജപുരം ടെൻറ് പയസ് കോളേജ് കായിക വിഭാഗം മേധാവി  പ്രൊഫസർ പി.രഘുനാഥ് ,മാടായി കോളേജ് കായിക വിഭാഗം മേധാവി പ്രവീൺ മാത്യു എന്നിവർ നേതൃത്വം നൽകി.

No comments