Breaking News

ആദ്യമായി ഇന്ത്യൻ അതിർത്തി കടന്ന് വെള്ളരിക്കുണ്ട് രജിസ്ട്രേഷൻ വാഹനം യുവ ബൈക്ക് യാത്രികരായ വെള്ളരിക്കുണ്ട്, ചീമേനി സ്വദേശികൾ KL79 വാഹനവുമായി ഇന്ത്യൻ അതിർത്തി പിന്നിട്ട് നേപ്പാളിലെത്തി


വെള്ളരിക്കുണ്ട് : ഇന്ത്യൻ അതിർത്തി കടക്കുന്ന ആദ്യ KL79 രജിസ്ട്രേഷൻ വാഹനത്തിൻ്റെ ഉടമകൾ ബളാൽ ചീമേനി സ്വദേശികളായ ബൈക്ക് യാത്രികർ.

കഴിഞ്ഞ മാസം ആദ്യ ബഹുരാജ്യ ബൈക്ക് യാത്രക്ക് തുടക്കമിട്ട  വെള്ളരിക്കുണ്ട് സ്വദേശി ലിബിനും ചീമേനി സ്വദേശി നിതിനും  ഇത്തവണ ഇന്ത്യൻ അതിർത്തി കടന്ന് നേപ്പാളിൽ പ്രവേശിച്ചു.

ലിബിന്റെ ഇരുചക്രവാഹനം ഇന്ത്യൻ അതിർത്തി കടക്കുന്ന ആദ്യ വെള്ളരിക്കുണ്ട് രജിസ്ട്രേഷൻ വാഹനമായി. മുൻപ് 2021 ആഗസ്റ്റിൽ വെള്ളരിക്കുണ്ടിൽ നിന്ന് ബുള്ളറ്റിൽ യാത്ര ചെയ്‌ത് ഹിമാലയ പർവ്വതത്തിലെ കർദുങ് ലാ പാസിൽ എത്തി KL 79 ഫ്ലാഗ് ഉയർത്തി ശ്രദ്ധ നേടിയവരാണ്  ലിബിനും നിതിനും.ഇത്തവണ നേപ്പാൾ കൂടാതെ ഭൂട്ടാൻ, മ്യാൻമാർ രാജ്യങ്ങളും തങ്ങളുടെ ബുള്ളറ്റിൽ  സന്ദർശിക്കും

No comments