Breaking News

കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് കാസർഗോഡ് ജില്ലാ കൺവെൻഷനും സ്വീകരണ സമ്മേളനവും വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് കാസർഗോഡ് ജില്ലാ കൺവെൻഷനും സ്വീകരണ സമ്മേളനവും വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ് വിമൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി ഫിലിപ്പ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എൽദോസ് എറണാകുളം മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ , ജില്ലാ സെക്രട്ടറി കെ എം കേശവൻ നമ്പീശൻ , യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ , റോയി മറ്റപള്ളി ബൈജു എറണാകുളം, ഷംസുദ്ദീൻ മലപ്പുറം, സാജു വാകാനിപ്പുഴ എന്നിവർ പ്രസംഗിച്ചു. അനിൽ വാഴുന്നോറടി സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു .

No comments