സഞ്ജീവനി പദ്ധതി ഉത്ഘാടനവും ലൈഫ് വീടിന്റെ താക്കോൽ കൈമാറലും നാളെ പരപ്പയിൽ നടക്കും പട്ടികജാതി /പട്ടികവകുപ്പ് / ദേവസ്വം വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സഞ്ജീവനി പദ്ധതിയുടെ ഉത്ഘാടനവും ലൈഫ് വീടിന്റെ താക്കോൽ കൈമാറലും നാളെ പരപ്പയിൽ നടക്കും. പട്ടികജാതി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പരിപാടി ഉത്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ പരിപാടിയുടെ അധ്യക്ഷനാവും. തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാൽ സജ്ഞ്ജീവനി കിറ്റ് കൈമാറും. നാളെ രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിഭാഗത്തിന്റെ ശാരീരിക മാനസിക ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സഞ്ജീവനി ബ്ലോക്ക് തല പട്ടികവർഗ്ഗ ആരോഗ്യപരിപാടി
No comments