Breaking News

"കോട്ടഞ്ചേരി മലനിരകളെ തകർക്കുന്ന പാമത്തട്ട് കരിങ്കൽ ക്വാറിക്ക് അനുമതി നൽകരുത്'' കോട്ടഞ്ചേരി-പാമത്തട്ട് സംരക്ഷണ സമിതി മുട്ടോംകടവിൽ നിന്നും കൊന്നക്കാട് ടൗണിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി


കൊന്നക്കാട്. കോട്ടഞ്ചേരി മലനിരകളിലെ പാമത്തട്ടിൽ കരിങ്കൽ ക്വാറി അനുവദിക്കാനുള്ള നീക്കത്തിനെതിരെ കോട്ടഞ്ചേരി പാമത്തട്ട് സംരക്ഷണ സമിതി മുട്ടംകടവിൽ നിന്നും കൊന്നക്കാട് ടൗണിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ബളാൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മോൻസി ജോയ് പ്രകടനം ഉത്ഘാടനം ചെയ്തു. സണ്ണി പൈകട, ബിജു ജോസ് താരാമംഗലം, കൃഷ്ണൻ കെ.വി, സുരേഷ് മാലോം, അരുൺ തോമസ് മറ്റമുണ്ടയിൽ, ജെയ്സൺ മഠത്തിൽ, ജിജോ പുളിക്കൽ, ഷിജോ ജോസ്, ആന്റണി കുഴിമണ്ണിൽ, റിജോഷ് എം.ജെ, ഷോണി കെ ജോർജ്, അമ്പാടി കോട്ടയിൽ, ജോമിൻസ് വള്ളിയാംതടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി

No comments