"ആരും കാലുവാരിയതുകൊണ്ടല്ല താൻ പ്രസിഡണ്ട് സ്ഥാനം രാജിവച്ചത്"; ജയിംസ് പന്തമാക്കൽ വികസന പ്രവർത്തനങ്ങൾക്ക് പാരപണിയുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ ഈസ്റ്റ്എളേരിയിൽ ഒരു ശുദ്ധീകരണം ആവശ്യമെന്നും പന്തമാക്കൽ
ചിറ്റാരിക്കാൽ: ആരും കാലുവാരിയതുകൊണ്ടോ മറുകണ്ടം ചാടിയതുകൊണ്ടോ അല്ല താൻ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതെന്നും വികസന പ്രവർത്തനത്തിനെതിരെ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി പാര വെക്കുന്നവർക്കിടയിൽ ഒരു ശുദ്ധീകരണം ആവശ്യമായി വന്നതിനാലാണ് രാജിയെന്നും പന്തമ്മാക്കൽ തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
"കഴിഞ്ഞ 18 വർഷമായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗമായും , പ്രസിഡന്റായും , വൈസ് പ്രവത്തിച്ചു വന്ന കാലഘട്ടത്തിൽ സാദാരണക്കാരായ അനവധി ആളുകളുമായും , കുട്ടികൾ , അമ്മമാർ , തൊഴിലാളികൾ എന്നിവരൊടൊന്നിച്ച്പ്രവർത്തിച്ചപ്പോൾ ഇവരുടെയൊക്കെ സ്നേഹം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള എന്റെ രാജി ഉൾപ്പടെയുള്ള സംഭവ വികാസങ്ങൾ എന്നെ സ്നേഹിക്കുന്ന നിരവധി പേരെ വേദനിപ്പിച്ചു എന്ന് ഫോൺ മുഖേനയും , സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയാൻ സാധിച്ചു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് ഒരു വിശദീകരണം നൽകേണ്ട അനിവാര്യമായ സാഹചര്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത് .
പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ടോ , ചില ആളുകൾ പ്രചരിപ്പിക്കുന്നതുപോലെ എന്റെ കൂടെ നിന്നിരുന്ന മെമ്പർമാർ മറുകണ്ടം ചാടിയതുകൊണ്ടോ അല്ല രാജി വച്ചത്. മുൻപ് ജീവൻ കൊടുത്തും കൂടെ നിന്ന ആ ഏഴ് മെമ്പമാർ ഇന്നും എന്റെ കൂടെതന്നെയുണ്ട്. മാത്രമല്ല ലയനശേഷം 14 കോൺഗ്രസ് മെമ്പർമാരും 2 സിപിഎം മെമ്പർമാരും പദ്ധതിയെ പിന്തുണച്ച് കൂടെ തന്നെയുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുള്ള രണ്ട് മൂന്ന് രാഷ്ട്രീയ നേതാക്കന്മാകരുടെ അവിശുദ്ധ കൂട്ടുകെട്ടിൽ നാടിന്റെ വികസന വികസന പ്രവർത്തനത്തിനെതിരെയുള്ള പാരവെപ്പ് നാടിന് ഭൂഷണമല്ല. അതിനൊരു ശുദ്ധീകരണം നടത്തുന്നതിന് വേണ്ടിയാണ് രാജി വെച്ചത്. 14 കോൺഗ്രസ് മെമ്പർമാരുടെയും 2 സി.പി.എം. മെമ്പർമാരുടെയും പിന്തുണ ഉള്ളപ്പോൾ തന്നെയാണ് രാജിവെച്ചത്
കാർഷിക മേഖല തകർന്ന തരിപ്പണമാകുകയും നാടിന്റെ അഭിവൃത്തി ക്ഷയിക്കുകയും ചെയ്യുന്ന ഈ കാലത്ത് നാടിന്റെ വികസനത്തിന് വേണ്ടി ടൂറിസം രംഗത്ത് നിക്ഷേപം ഇറക്കാൻ സംരഭകരെ കണ്ടെത്തി നാട്ടിലെത്തിച്ച് നാടിന് ഗുണമുള്ള ഒരു ബൃഹത്ത് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇനി അങ്ങോട്ട് ഈസ്റ്റ് എളേരിയുടെ വികസനത്തിന് ഇത് അനിവാര്യമാണ്. അനവധി പേർക്ക് തൊഴിൽ കൊടുക്കുവാനും അതുവഴി അനവധി കുടുംബങ്ങൾ രക്ഷപെടാനും ഇത് കാരണമാകുമായിരുന്നു. മറ്റ് നാടുകളിൽ നിന്നും ആളുകൾ ചിറ്റാരിക്കാലിക്ക് ടൂറിസം പദ്ധതി കാണുന്നതിനായി വരുമ്പോൾ നാട്ടിലെ കച്ചവടക്കാർക്കും അനുബന്ധ സംവിധാനങ്ങൾക്കും ഉണർവുണ്ടാകുമായിരുന്നു. എന്നാൽ ഇത് തല്ലിക്കെടുത്തിയത് ഏതാനും രാഷ്ട്രീയ നേതാക്കന്മാകരുടെ ദുഷ്ടലാക്കാണ് ഇതിന് പിന്നിൽ.
കേരളത്തിലെ 947 പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആദ്യമായി 25 ഏക്കറോളം സ്ഥലം പഞ്ചായത്തിന് വാങ്ങി കൊടുക്കുവാൻ ലാൻഡ് ചലഞ്ച് പ്രോഗ്രാമിലൂടെ ശ്രമിക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളെയും വിളിച്ചു ചേർക്കുകയും ഒരു ജനറൽ കമ്മിറ്റി രൂപീകരിക്കുകയും അതിൽ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒരു സബ് കമ്മിറ്റിയും രൂപപ്പെടുത്തുകയും ചെയ്തു ഇതിലെല്ലാം ജോസ് പതാലി ഉണ്ടായിരുന്നു എന്നാൽ ശാന്തമ്മ ഫിലിപ്പിനെയും സെബാസ്റ്റ്യൻ പതാലിയയും മാത്യു പടിഞ്ഞാറേയും വിളിച്ചിരുന്നെങ്കിലും അവർ യോഗത്തിൽ പങ്കെടുത്തില്ല. കഴിഞ്ഞ ഒരു വർഷമായി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വിവിധ ഉടമകളുമായി സംസാരിച്ച് 11 ഓളം പേരുടെ സ്ഥലം മാന്യമായ റേറ്റിൽ 25 മുതൽ 35 ലക്ഷം രൂപ വരെ തോതിൽ സംസാരിച്ച് അഡ്വാൻസ് കൊടുത്ത് എഗ്രിമെൻറ് ചെയ്തിരുന്നു സബ് കമ്മിറ്റി വിവിധ ആളുകളിൽ നിന്നായി സംഭരിച്ച ഒരു കോടി 30 ലക്ഷം രൂപ ഇതിനായി അഡ്വാൻസ് നൽകുകയും ചെയ്തു. പക്ഷേ നിലവിലെ ഭൂമി ഏറ്റെടുക്കൽ പ്രൊസീജിയർ പഞ്ചായത്തുകൾക്ക് സ്ഥലം വാങ്ങാൻ പറ്റുന്ന രീതിയിലല്ല. ആരെങ്കിലും സൗജന്യമായി ഭൂമി വിട്ടു തന്നാൽ മാത്രമേ പഞ്ചായത്തിന് ഭൂമി ലഭ്യമാകു എന്ന അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ ഭൂമി ഏറ്റെടുക്കാൻ ലഭിക്കുന്ന മാർക്കറ്റ് വാല്യുവിനു മുകളിൽ എന്തെങ്കിലും പണം കൊടുക്കണമെങ്കിൽ നാട്ടിൽ നിന്നും പണം സംഭരിച്ചു കൊടുക്കുവാൻ തീരുമാനിച്ചുകൊണ്ടാണ് ലാഞ്ചലഞ്ച് കമ്മിറ്റിയും അതിൻറെ പ്രോഗ്രാമും നമ്മൾ അറേഞ്ച് ചെയ്തത്. നാളിതുവരെയായി ജോസ് പതാലി ഇതുമായി സഹകരിച്ചിരുന്നില്ല. ഇദ്ദേഹം ഈ നാട്ടിൽ സ്വന്തമായി കൊണ്ടുവന്ന വികസനം എന്താണ് സിപിഎമ്മിന്റെ ഒരു കൊടിമരം പോലും അങ്ങേര് നാട്ടിയിട്ടുണ്ടാവില്ല. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ഒന്ന് ആലോചിക്കണം ഇങ്ങേരെ പോലെ ഉള്ള ആളെ പാർട്ടിയുടെ തലപ്പത്ത് വെച്ചതുകൊണ്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈസ്റ്റ് എളേരിയിൽ വളരാത്തത്. ഇനി കാര്യത്തിലേക്ക് കടക്കാം പഞ്ചായത്തിനകത്ത് എൻറെ സ്വന്തം മകനെപ്പോലെ കരുതി കൊണ്ടുനടന്നിരുന്ന ജോർജ്ജുകുട്ടി കുന്നേൽ ജോസ് പതാലിനെ തെറ്റിദ്ധരിപ്പിച്ച് ലാൻഡ് ചലഞ്ചിന് എതിരെ ഇറക്കി വിട്ടതാണ്. ഈ സമീപകാലത്തായി ജോർജ്ജുകുട്ടി ഈ മേഖലയിലെ സിപിഎം യൂണിയൻറെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രൊസീജിയറിനകത്ത് ചില കാര്യങ്ങൾ തെറ്റായി ജോസിനെ ധരിപ്പിച്ച് ആണ് ജോർജ് കുട്ടി ഈ പണി ഒപ്പിച്ചത്. കാരണം തളിപ്പറമ്പിൽ ഉള്ള ഒരു റിയൽ എസ്റ്റേറ്റ് മുതലാളി ലാൻഡ് ചലഞ്ച് പ്രോഗ്രാം നടക്കുന്ന മേഖലയിൽ അഞ്ചേക്കർ സ്ഥലം ഏക്കറിന് 55 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. പഞ്ചായത്ത് 35 ലക്ഷം രൂപയ്ക്ക് കണ്ടുവെച്ച സ്ഥലമാണ് അത്. ഞാൻ ആ മുതലാളിയുമായി സംസാരിച്ചു അങ്ങേര് ഒഴിയാൻ തയ്യാറായില്ല ആയതിനാൽ ഞാൻ പൊന്നും വിലയ്ക്ക് എടുക്കുന്നതിനു സർക്കാർ അപേക്ഷ സമർപ്പിച്ചു. പദ്ധതി അവിടെ നടന്നാൽ റിയൽ എസ്റ്റേറ്റ് മുതലാളിക്ക് അവിടെ ഒരു ഭൂമിപോലും മുറിക്കുവാൻ കഴിയില്ല. ആയതുകൊണ്ട് വിവരാവകാശ പ്രവർത്തകനും ജോർജ് കുട്ടിയും ശാന്തമാ ഫിലിപ്പും പതാലി ജോസും പതാലി സെബാസ്റ്റ്യൻ എന്നിവരുടെ അച്ചുതണ്ട് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും എൻറെ പേരിൽ അഴിമതി ആരോപണം ഉന്നയിച്ചും ഈ പ്രോജക്ട് ഇല്ലാതാക്കാൻ ആസൂത്രിതമായി കളിക്കുകയാണ്. ഇങ്ങനെ ഉള്ളവരെ ഈ നാട്ടിലെ ജനങ്ങൾ ഒറ്റപ്പെടുത്തണം വരുന്ന 10 വർഷംകൊണ്ട് അഞ്ഞൂറിലധികം പേർക്ക് ജോലി ലഭിക്കാവുന്ന സ്വപ്നപദ്ധതി തകർക്കാൻ ശ്രമിക്കുന്നവരെ ഒഴിവാക്കി ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ കൂട്ടായി ആലോചിച്ച് ഇത് വേണമോ വേണ്ടയോ എന്നത് തിരുമാനിക്കണം.
കഴിഞ്ഞ 12 വർഷമായി ഞാൻ കോൺഗ്രസ് പാർട്ടിക്ക് പുറത്ത് നിന്ന ആളായിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ ശ്രീധരൻ എനിക്ക് ഒപ്പമുണ്ടായിരുന്നു. അന്ന് കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത് പിന്നീട് അദ്ദേഹം മരണപ്പെട്ടു. അതിനിടയിൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വന്നു. 2018 നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎം കോൺഗ്രസിനൊപ്പം കൂടി. അതിലും ഈ പറയുന്ന നേതാവിന് പങ്കുണ്ടായിരുന്നു പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി സിപിഎമ്മിനെ വോട്ടുകൾ ധാരാളമായി ചോർന്നുപോയി. പതിനൊന്നാം വാർഡ്, പതിനഞ്ചാം വാർഡ് ,നാലാം വാർഡ്, എട്ടാം വാർഡ് പതിനാറാം വാർഡ് എന്നീ വാർഡുകളിൽ സിപിഎം വോട്ടുകൾ പൂർണമായും കോൺഗ്രസിനു ചെയ്തു. കഴിഞ്ഞ നവംബറിൽ നടന്ന സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ശാന്തമ്മ ഫിലിപ്പ് രണ്ടുസീറ്റ് ജോസ് പതാലിക്ക് നൽകാമെന്ന് പറഞ്ഞിരുന്നു. ഇത് പതാലി എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ നാലു സീറ്റ് വാങ്ങി കോൺഗ്രസിൽ ലയിക്കാൻ. തീരുമാനിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ശാന്തമ്മ ഫിലിപ്പും സെബാസ്റ്റ്യൻ പതാലിയും കെ പി സതീഷ്ചന്ദ്രനെയും സാബു എബ്രഹത്തെയും വിളിച്ച് തയ്യേനിക്കാരൻ മോഹനനെ പ്രസിഡണ്ട് ആക്കാം കോൺഗ്രസിൻറെ ഏഴ് മെമ്പർമാരുടെ പിന്തുണ നൽകാം എന്ന് അറിയിച്ചിരുന്നു. എന്നാൽ ജോസ് പതാലി ശക്തമായ നിലപാടെടുത്തു DDF നെ പിന്തുണച്ചിരുന്നു
ശാന്തമ്മ ഫിലിപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ആയി കാസർകോട് പോയി വന്ന വണ്ടിയുടെ എണ്ണയുടെ പണത്തിന്റെ വികസനം പോലും അവർക്ക് ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ല. ഡി ഡി എഫ് കോൺഗ്രസ് ലയനത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ കെപിസിസി മെമ്പർ ശാന്തമ്മ ഫിലിപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസിനെയും കൂട്ടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തിനെതിരെ ഞാൻ പരാതി നൽകിയിരുന്നു. ഇപ്പോൾ പഞ്ചായത്ത് നടത്തുന്ന പ്രൊജക്റ്റ് തകർക്കുവാൻ വിവരാവകാശ പ്രവർത്തകനും ശാന്തമ്മ ഫിലിപ്പും, ജോസ് പതാലിയും , സെബാസ്റ്റ്യൻ പതാലിയും നിരന്തരമായി ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്. പഞ്ചായത്തിലെ സ്റ്റാഫിന്റെ വീട്ടിൽ ജോസ് പതാലി അടക്കം നേതാക്കൾ പോയിട്ടുണ്ട്. ഇതേക്കുറിച്ച് സിപിഎം നേതൃത്വവും കോൺഗ്രസ് നേതൃത്വം അന്വേഷിച്ചു വേണ്ട നടപടികൾ എടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്
1995 മുതൽ 2000 വരെ ജില്ലാ. പഞ്ചായത്ത് മെമ്പർ ആയി ഇരുന്ന മാന്യനാണ് സെബാസ്റ്റ്യൻ പതാലി എന്നാൽ അദ്ദേഹത്തിന് 1998 മുതൽ ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഹാജരാകാൻ കഴിഞ്ഞില്ല.കാരണം കള്ളനോട്ട് കേസിൽ പ്രതിയായി ഒളിവിൽ പോകേണ്ടി വന്നു. അന്നാണ് ആദ്യമായി ജില്ലാ പഞ്ചായത്ത് റോഡുകൾ ഏറ്റെടുക്കുന്നത് മെമ്പർ ഒളിവിൽ പോയതുകൊണ്ട് ചിറ്റാരിക്കാൽ ഡിവിഷന് ഒറ്റ ജില്ലാ പഞ്ചായത്ത് റോഡ് കിട്ടിയില്ല. ഈ കാര്യങ്ങൾ പരിശോധിച്ച് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഈസ്റ്റിലെ കോൺഗ്രസിനെ രക്ഷിക്കുവാൻ വേണ്ട നടപടി അടിയന്തരമായി കൈക്കൊള്ളണം.
ജോസ് പതാലി അടിയന്തരമായി തെറ്റുതിരുത്തണം. ഈസ്റ്റ് എളേരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ബിജെപിയുടെയെയും ആംആദ്മിയുടെയും പ്രവർത്തകർ ഈ പദ്ധതിയെ വിജയിപ്പിക്കുവാൻ വേണ്ടി ശക്തമായ നിലപാടെടുത്ത് രംഗത്ത് വരണം. വരുന്ന പത്ത് വർഷങ്ങൾകൊണ്ട് പഞ്ചായത്തിന് വലിയ മാറ്റം കൈവരിച്ച് സംസ്ഥാനത്തുതന്നെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്ന ഈ പദ്ധതിയെ തകർക്കരുത്. ദയവായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഈ സ്വപ്ന പദ്ധതിയെ വിജയിപ്പിക്കുവാൻ വേണ്ട സഹായവുമായി എല്ലാവരും രംഗത്ത് വരണം"
പന്തമാക്കലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.
No comments