Breaking News

തടഞ്ഞു നിർത്തി അടിച്ചു പരിക്കേൽപ്പിച്ചു ; പരപ്പ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പരപ്പ ചെമ്പൻകുന്നിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ട്രെഷററായ മധ്യവയസ്ക്കനെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി. പരപ്പ ചെമ്പൻകുന്ന് സ്വദേശി  ജോസഫ് (63) ആണ് പരാതിക്കാരൻ. കുടിവെള്ളം കണക്ഷനിൽ നിന്നും അനുവദിച്ചതിലും കൂടുതൽ വെള്ളം എടുത്തോ എന്നു ചോദിച്ചതിലുള്ള വിരോധത്താൽ ചെമ്പൻകുന്ന് സ്വദേശി ജോജോയാണ് മർദിച്ചത് എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു

No comments