ടീം കരിന്തളം ഒരുക്കിയ 'സഞ്ജീവനി ആരോഗ്യ കലാജാഥ' മലയോരത്ത് പര്യടനം തുടങ്ങി കലാജാഥ വെള്ളിയാഴ്ച്ച വൈകിട്ട് പരപ്പയിൽ സമാപിക്കും
വെള്ളരിക്കുണ്ട്: പട്ടികവർഗ കുടുംബങ്ങളുടെ ക്ഷേമത്തിനായി പരപ്പ ബ്ലോക്കിൽ നടപ്പാക്കുന്ന സഞ്ജീവനിയുടെ പ്രചരണത്തിനായി ടീം കരിന്തളം ഒരുക്കിയ സഞ്ജീവനി ആരോഗ്യ കലാജാഥ വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് പരപ്പ ബ്ലോക്ക് . അതുകൊണ്ട് തന്നെ പട്ടികവർഗ വിഭാഗ ക്ഷേമത്തിനായി സഞ്ജീവനി എന്ന പേരിൽ ഒരുക്കിയ നൂതന പ്രൊജക്ട് ഈ സാമ്പത്തിക വർഷം മുതൽ ആരംഭിക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപന സാധ്യതകൾ സംയോജിപ്പിച്ച് ആരോഗ്യപരിപാലനം ലക്ഷ്യമാക്കി ആദിവാസി വിഭാഗത്തിൽപ്പെട്ട നഴ്സുമാരെ (ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ്) ഓരോ പഞ്ചായത്തിലും ലഭ്യമാക്കി പ്രവർത്തനം നടത്തുന്നതാണ് പദ്ധതി. ഈ പ്രൊജക്ട് 23ന് പകൽ11ന് ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ പ്രചരണാർത്ഥം തയ്യാറിയ കലാജാഥയാണ് 16, 17 തീയതികളിൽ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തുന്നത്. കലാജാഥയിൽ ലഘുനാടകം, അവതരണഗാനം എന്നിവ അവതരിപ്പിക്കും. കലാജാഥയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത് പ്രകാശൻ ചന്തേര, ടീം കോ.ഓഡിനേറ്റർ സുരേഷ് ബാബു കൊടക്കാട്. കലാജാഥയിൽകെ ടി ബീന, ഉഷാകുമാരി, എം കെ ഉഷ, ഇ കെ ഉഷ, ഓമന, സിന്ധു, നിഷ, നാരായണി, രമ, വിദ്യ, സുജിത എന്നിവർ അണിനിരക്കുന്നു. വ്യാഴം രാവിലെ 10ന് ഒടയൻചാൽ, 12ന് കള്ളാർ, 3.30 പാണത്തൂർ, വെള്ളി രാവിലെ 10ന് ചിറ്റാരിക്കാൽ, 12 മണിക്ക് ഭീമനടി, രണ്ട് മണിക്ക് വെള്ളരിക്കുണ്ട്, 4.30 ന് പരപ്പയിൽ സമാപിക്കും.
No comments