Breaking News

ഭക്തരുടെ കണ്ണീര് തോർത്തി കൈ പിടിച്ചുറഞ്ഞാടി മലയാറ്റുകരയിലെ തെയ്യങ്ങൾ.. എണ്ണപ്പാറ ഊരുപതിയിൽ തെയ്യം കെട്ടുത്സവത്തിന് സമാപനം


എണ്ണപ്പാറ: ഗോത്ര സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെ ഭാഗമായി എണ്ണപ്പാറ മലയാറ്റുകര ചെർക്കടൻ തറവാട് ഊരു പതിയിൽ 13 തെയ്യങ്ങൾ കെട്ടിയാടി.

ഹൈന്ദവ ക്ഷേത്രങ്ങളിൽ കീഴാളർക്ക് പ്രവേശനം നിഷിദ്ധമായ കാലത്തും പതിയിലും പള്ളിയറയിലും കാവുകളിലും തങ്ങളുടെ വിശ്വാസങ്ങളെ പ്രകൃതിയോട് ചേർത്ത് നിർത്തി പരിപാലിച്ചവരാണ് ഗോത്രവിഭാഗക്കാർ.

 ആദിവാസി മലവേട്ടുവൻ വിഭാഗത്തിലെ ഒരു ഇല്ലമാണ് പാറക്കാട്ട് ചെർക്കടൻ, നീണ്ട  അമ്പത് വർഷത്തിനശേഷമാണ് ഊരു പതിയിൽതെയ്യം കെട്ടുത്സവം നടത്തിയത്. പതിയിലെ പ്രധാന ആരാധനാ മൂർത്തിയായ കല്ലപ്പള്ളി ചാമുണ്ഡിയമ്മയേയും ഗോത്ര തെയ്യങ്ങളേയും വണങ്ങാൻ നൂറു കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.

ഗോത്രാചാര്യൻമാരുടെ നേതൃത്വത്തിൽ ഗാേത്ര പൂജകൾ നടത്തിയാണ് തെയ്യങ്ങൾ പതിമുറ്റത്തെത്തിയത്. വീരൻ തെയ്യം,വടക്ക് തെയ്യംകുറത്തി ,പൊട്ടൻ തെയ്യം,പഞ്ചുരുളി, നാട്ടു മൂർത്തി,കാപ്പാളത്തി, കുടുംബതെയ്യം, രക്ത ചാമുണ്ഡിയമ്മ, പടിഞ്ഞാറെ ചാമുണ്ഡിയമ്മ, വിഷ്ണു മൂർത്തി, മന്ത്രമൂർത്തി,ഗുളികൻ ,കരിഞ്ചാമുണ്ഡിയമ്മ,കല്ലപ്പള്ളി ചാമുണ്ഡിയമ്മ എന്നീ 13 തെയ്യങ്ങൾ രണ്ടു ദിവസങ്ങളിലായി കെട്ടിയാടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.

No comments