Breaking News

വാഴക്കോട് ഗവ.എൽ പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം 26ന് ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും


കാഞ്ഞങ്ങാട്: നാടിൻ്റെ വിദ്യാഭ്യാസ പരവും സാംസ്കാരികമായ മുന്നേറ്റങ്ങൾക്കുംഅഭിമാനാർഹവുമായ സംഭാവനങ്ങൾ നൽകിയ വാഴക്കോട് ഗവ.എൽ പി.സ്കൂൾ  സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ്. 

ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികളുടെ ഉദ്ഘാടനം  ഈ മാസം 26 ന് രാവിലെ 11ന്  ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള നിർവ്വഹിക്കും ഇ.ചന്ദ്രശേഖരൻ  എം എൽ എ.അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തും. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീത, ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻ്റിംഗ്‌ കമ്മാറ്റി ചെയർപേഴ്സൺ രമാ പത്മനാഭൻ ,കാഞ്ഞങ്ങാട് എ.ഇ.ഒ.അഹമ്മദ് ഷെരീഫ് കുരിക്കൾ ,പി ടി എ പ്രസിഡൻ്റ് ടി.വിജയചന്ദ്രൻ എന്നിവർ ആശംസകൾ നേരും. സംഘാടക സമിതി ചെയർമാൻ എ.വേലായുധൻ സ്വാഗതവും ,സ്കൂൾ എച്ച് എം. ലീല വാഴക്കോടൻ നന്ദിയും പറയും

വൈകീട്ട് 5ന് കുട്ടികളുടെ വിവിധ  കലാപരിപാടികൾ ,അമ്മമാരുടെ തിരുവാതിര ,കൈകൊട്ടിക്കളി ,ഫോക്ക് ഡാൻസ് എന്നിവയും രാത്രി 10 ന്  കാഞ്ഞങ്ങാട് ജനനിയുടെ "രാജാ ഹരിശ്ചന്ദ്ര" നാടകവും അരങ്ങേറും. ഒരു വർഷം നിൽക്കുന്ന പരിപാടിയിൽ ചിത്രരചനാ, പരിസ്ഥിതി സെമിനാർ ,സൈനികരെ ആദരിക്കൽ , മാജിക് ഷോ ,യുവജനസംഗമം ,ഗുരു വന്ദനം ,സാഹിത്യ സദസ് ,മോക് പാർലമെൻ്റ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.102 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാലയത്തെ അപ്പർ പ്രൈമറിയായി ഉയർത്താനുള്ള ആവശ്യം ബന്ധപ്പെട്ടർ പരിഹരിക്കണം .ജൂബിലി വർഷത്തിൽ കളിസ്ഥലത്തിൻ്റെ നവീകരണം ,സ്റ്റേജ് നിർമ്മാണം ,അസംബ്ലി ഹാൾ നിർമ്മാണം എന്നിവ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കാഞ്ഞങ്ങാട് പ്രസ്  ഫോറം ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എ.വേലായുധൻ, സ്കൂൾ എച്ച് എം ജനറൽ കൺവീനറുമായ ലീലാ വാഴക്കോടൻ,  സ്കൂൾ പിടിഎ പ്രസിഡണ്ട് ടി വിജയചന്ദ്രൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി വി കുഞ്ഞികണ്ണൻ,

സംഘാടക സമിതി വൈ പ്രസിഡണ്ട് പി. മനോജ് കുമാർ,

 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ബിജു, പബ്ലിസിറ്റി ചെയർമാൻ ബാബു കോട്ടപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

No comments