Breaking News

അകക്കണ്ണിന്റെ വെളിച്ചത്തിൽ ഗാനമാധുര്യം തീർക്കുന്ന പത്തുവയസ്സുകാരൻ വൈശാഖിന് പഞ്ചായത്ത്‌ ഭരണസമിതിയുടെ ആദരവ്...


വെള്ളരിക്കുണ്ട് : അകകണ്ണിന്റെ വെളിച്ചത്തിൽ പാട്ടുകൾ കേട്ട് പഠിച്ചു ഗാനമാധുര്യം തീർക്കുന്നപത്തു വയസ്സു കാരന് പഞ്ചായത്ത്‌ ഭരണസമിതിയുടെ ആദരവ്.

ഇരു കണ്ണുകൾക്കും ജന്മനാ കാഴ്ച്ചശക്തി ഇല്ലാത്ത ബളാൽ പെരിയാട്ടെ വൈശാഖ് എന്ന പത്തു വയസ്സുകാരനെയാണ് ബളാൽ പഞ്ചായത്ത്‌ ഭരണസമിതി പ്രത്യേക യോഗം ചേർന്ന് ആദരിച്ചത്.

പെരിയാട്ടെ രാഘവന്റെയും ബിന്ദുവിന്റെയുംമകനായ വൈശാഖ് വിദ്യാനഗർ ബ്ലൈന്റ് സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ്. കോട്ടയത്ത്‌ നടന്ന സംസ്ഥാന ഭിന്നശേഷി കലോത്സവത്തിൽ ഗനാലാപന മത്സരത്തിൽ എ. ഗ്രേടോടെ മികച്ച പ്രകടനമാണ് വൈശാഖ് കാഴ്ചവെച്ചത്..

പരിമിതികളിൽ നിന്നും പതറാതെഅച്ഛന്റെയും അമ്മയുടെയും അധ്യാപകരുടെയും പിൻ ബലത്തിൽ വൈശാഖ് ഇതിനകം ഒട്ടേറെ വേദികളിലും പാട്ടുപാടി ആളുകളുടെ കയ്യടി നേടിയിട്ടുണ്ട്..

ഒരുനാടിനു തന്നെ അഭിമാനമാകുന്ന വൈശാഖിനെ ബളാൽ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തുകയും ആദരിക്കുകയുമായിരുന്നു..

പ്രസിഡന്റ് രാജു കട്ടക്കയം പഞ്ചായത്തിന്റ ഉപഹാരം വൈശാഖിന് സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു..

No comments