Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ അഗതി-ആശ്രയ കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മങ്കയം ഗാന്ധി ഭവൻ, കനകപ്പള്ളി സെന്റ് റൊസല്ലോ ആശ നികേതൻ റിട്ടയറിംഗ് ഹോം എന്നി വൃദ്ധ സദനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി. ബളാൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് , ഡോ ഷിനിൽ വി ,ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ് ,  പബ്ളിക് ഹെൽത്ത് നഴ്സ് ഏലിയാമ്മ വർഗീസ് ,സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്ജ്, ജൂ ഹെൽത്ത് ഇൻസ്പക്ടർ ഷെറിൻ വൈ എസ്, മാനേജർ രവീന്ദ്രൻ , സിസ്റ്റർ വിക്ടോറിയ മേരി സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി ക്യാമ്പുകൾക്ക് നേതൃത്വം നൽകി. നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ മരുന്ന് ഉപകരണങ്ങൾ നൽകി.

No comments