Breaking News

മകൻ ആത്മഹ​ത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു


ആലപ്പുഴ : അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട്  തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ  ഇന്നലെ രാത്രി യ ത് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതറിഞ്ഞ  ഹൃദയാഘാതമുണ്ടായ ഇന്ദുലേഖയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

No comments