Breaking News

ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ നാട്ടുഭാഷ നിഘണ്ടു "ബർക്കത്ത്" പ്രകാശനം ചെയ്തു


വെള്ളരിക്കുണ്ട്: സമഗ്ര ശിക്ഷ കേരളം 2022-23 വാർഷിക പദ്ധതിയിലും സ്റ്റാർസ് പദ്ധതിയിലും ഉൾപ്പെടുത്തി, കോവിഡ് 19ന്റെ സാഹചര്യത്തിലുണ്ടായ പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും , പഠന മികവിനായും, വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനുമായി പഠന ഗുണത പരിപോഷണ പരിപാടിയുടെ (ELA ( Enhancing learning Ambiance) ഭാഗമായി ബളാൽ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ നാട്ടുഭാഷ നിഘണ്ടു "ബർക്കത്ത് " ന്റെ പ്രകാശന കർമ്മം പി ടി എ പ്രസിഡന്റ് ജേക്കബ്ബ് ഇടശ്ശേരിയുടെ അധ്യക്ഷതയിൽ നാട്ടക്കല്ല് സ്കൂളിലെ അധ്യാപകനും , ചിറ്റാരിക്കാൻ ഉപജില്ല വിദ്യാരംഗം കൺവീനറും  നാടൻ പാട്ട് കലാകാരനുമായ ഷൈജു ബിരിക്കുളം വാർഡ് മെമ്പർ അജിതയ്ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് പഞ്ചായത്തംഗം സന്ധ്യാ ശിവനും, എസ് എം സി ചെയർമാൻ സുരേഷ് മുണ്ടമാണിയും സംസാരിച്ചു. സ്കൂൾ അധ്യാപകൻ മോഹനൻബാനം പദ്ധതി വിശദ്ദീകരിച്ചു.

സിനിയർ അസിസ്റ്റന്റ് സോജിൻ ജോർജ്ജ് സ്വാഗതവും, എസ് ആർ ജി കൺവീനർ ടീന ലോറൻസ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ താളത്തോടെ നാടിന്റെ പാട്ടുകൾ അരങ്ങേറി.

No comments