വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐഎം രാജപുരം, കള്ളാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
രാജപുരം: പെരുമ്പള്ളി കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുക, ലൈഫ് ഭവന പദ്ധതിയിൽ അർഹതപ്പെട്ട മുഴുവൻ പേർക്കും വീട് നൽകുക, ആനുകൂല്യങ്ങൾ രാഷ്ട്രീയം നോക്കാതെ വിതരണം ചെയ്യുക, പഞ്ചായത്തിലെ പട്ടിക വർഗ്ഗ കോളനികളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പ്രാധാന്യം നൽകുക, മാസങ്ങളായി അണഞ്ഞുകിടക്കുന്ന വഴി വിളക്ക് നന്നാക്കുക തുടങ്ങി പ്രശനങ്ങൾ ഉയർത്തി സിപിഐ എം രാജപുരം, കള്ളാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. കെ ബി രാഘവൻ അധ്യക്ഷനായി. ജോഷി ജോർജ്ജ്, എ കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
No comments