Breaking News

വെള്ളരിക്കുണ്ടിൽ ഒരുങ്ങുന്നു അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിൻ്റൻ അക്കാദമി


വെള്ളരിക്കുണ്ട്: മലയോരത്തിൻ്റെ കായിക സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. വെള്ളരിക്കുണ്ടിൽ ഒരുങ്ങുന്ന ജില്ലയിലെ ഏറ്റവും മികച്ച ബാൻ്റ്മിൻ്റൻ അക്കാദമിയുടെ നിർമ്മാണ പ്രവർത്തിക്ക് ചുക്കാൻ പിടിക്കുന്നത് വെള്ളരിക്കുണ്ട് വൈ.എം.സി.എയാണ്. 3600 സ്ക്വയർ ഫീറ്റിൽ അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന ബാറ്റ്മിൻ്റൻ അക്കാദമിക്ക് 30 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. 
ഫോം ചെയ്ത സിന്തറ്റിക് ഡബിൾ കോർട്ട് നിർമ്മിക്കുന്നത് ചെന്നൈയിൽ നിന്നുള്ള ജോലിക്കാരാണ്. സിന്തറ്റിക് കോർട്ട് നിർമ്മാണത്തിന് മാത്രം 5 ലക്ഷം രൂപ ചിലവുണ്ട്. കെട്ടിടത്തിന് സമീപത്ത് ലഘുഭക്ഷണത്തിനുള്ള ഔട്ട്ലെറ്റും ഒരുക്കുന്നുണ്ട്.
മികച്ച കോച്ചുകളുടെ സേവനവും അക്കാദമിയിൽ ലഭ്യമാകും. ആദ്യഘട്ടത്തിൽ താൽപ്പര്യമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകും അതിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ വിഗദ്ധ പരിശീലനം നൽകാനായി തിരഞ്ഞെടുക്കും. നിശ്ചിത ഫീസും ഏർപ്പെടുത്തും.
എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനമാണ് കോർട്ടിനുള്ളിൽ ഒരുക്കുന്നത്, അതുപോലെ  കനത്ത ചൂടിനെ അതിജീവിക്കാൻ ബിൽഡിംഗ് മേൽക്കൂരയിൽ ഓട്ടോ വിൻഡ് ഫാനുകൾ സ്ഥാപിക്കും. ഒട്ടേറെ ടൂർണമെൻ്റുകൾക്കും ഇവിടെ വേദിയാകും.
പ്രസിഡണ്ട് സിബി വാഴക്കാലായിൽ, സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ട്രഷറർ ബെന്നി പ്ലാമൂട്ടിൽ എന്നിവർ അടങ്ങിയ സ്ഥിരം സമിതിയാണ് അക്കാദമിയുടെ ഭരണസാരഥ്യം കൈകാര്യം ചെയ്യുന്നത്.
ഏപ്രിൽ 13 ന് ബാറ്റ്മിൻ്റൻ അക്കാദമി നാടിന് സമർപ്പിക്കാനുള്ള തീവ്രയഞ്ജത്തിലാണ് അണിയറ പ്രവർത്തകർ.

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments