മാവുങ്കാൽ നെല്ലിത്തറയിൽ ബൈക്കുകളിലെത്തിയസംഘം യുവാവിനെ വെട്ടി വീഴ്ത്തി
മാവുങ്കാൽ : നെല്ലിത്തറയിൽ ബൈക്കുകളിലെത്തിയ
സംഘം യുവാവിനെ വെട്ടി വീഴ്ത്തി. ഇന്ന് രാത്രിയാണ്
സംഭവം. കൊടവലത്തെ ചന്ദ്രനാണ് വെട്ടേറ്റത്. ചന്ദ്രനും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെ തടഞ്ഞിട്ട്
വെട്ടുകയായിരുന്നു. കാലുകൾ വെട്ടേറ്റ് പിളർന്ന
നിലയിലാണെന്ന് പറയുന്നു. രണ്ട് ബൈക്കുകളിലെത്തിയ വരാണ് വെട്ടിയത്. ചന്ദ്രനൊപ്പം
ഭാര്യയുമുണ്ടായിരുന്നു. റോഡിൽ രക്തം തളം കെട്ടിനിൽക്കുന്നു. പരിക്കേറ്റവരെ മംഗ്ളുരു ആശുപത്രിയിലേക്ക് കൊണ്ട്പോയി.
ഹോസ്ദുർഗ് എസ്.ഐ കെ.പി സതിഷിന്റെ
നേതൃത്വത്തിൽ
പൊലീസ് സ്ഥലത്തെത്തി.
No comments