Breaking News

രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ചൈത്രവാഹിനി പുഴയിൽ സാമൂഹിക ദ്രോഹികൾ തുരിശ് കലക്കിയാതായി പരാതി


കൊന്നക്കാട് :വേനൽ കടുത്തതോടെ മലയോരത്ത് കുടിവെള്ള ക്ഷാമവും രൂക്ഷ മായികൊണ്ടിരിക്കുമ്പോൾ നൂറു കണക്കിന് ആളുകൾ  ആശ്രയയിക്കുന്ന ചൈത്രവാഹിനി പുഴയിൽ തുരിശ് കലക്കി മീൻ പിടുത്തം. ഇതോടെ മീനുകൾ പുഴയിൽ ചത്തു പൊങ്ങി. പുഴയിൽ കുളിച്ചവർക്ക് ചൊറിച്ചിലും അനുഭവപ്പെട്ടതായി പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അശോകച്ചാൽ തടയണയിൽ നിന്നും സ്വകാര്യ വ്യക്തി നടത്തിയ ജലമൂറ്റിന് എതിരെ സമൂഹത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജലം കടത്തികൊണ്ട് പോകുന്നത് തടഞ്ഞിരുന്നു. വേനൽ ചൂടിൽ പൊറുതി മുട്ടുമ്പോൾ ആയിരങ്ങൾ ഉപയോഗിക്കുന്ന ചൈത്രവാഹിനി പുഴയിൽ തുരിശ് കലക്കിയ സാമൂഹിക ദ്രോഹികൾക്ക് എതിരെ പ്രതിഷേധം കനക്കുകയാണ്.

No comments