Breaking News

സേലത്തുനിന്ന്‌ നീലേശ്വരം പൊലീസിന്‌ ‘സന്തോഷ സെൽഫി’


നീലേശ്വരം : പാതിരാവിൽ പാതിവഴിയിൽ പൊലീസ്‌ കണ്ടെത്തിയ മലരും കുഞ്ഞും നാട്ടിലെത്തി. നന്ദിയറിയിച്ച്‌ ഭർത്താവ്‌ രാജു, അമ്മ, സഹോദരൻ എന്നിവർക്കൊപ്പമുള്ള സെൽഫിയെടുത്ത്‌ നീലേശ്വരം പൊലീസിന്‌ അയച്ചു. രണ്ടുദിവസം മുമ്പാണ്‌ പതിരാത്രി കടിഞ്ഞിമൂലയിൽ റോഡരികിൽ സേലത്തെ മലരിനെയും പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും പൊലീസ്‌ കണ്ടത്തിയത്‌. പടന്നക്കാട്‌ വീട്ടുജോലി ചെയ്‌തിരുന്ന മലർ ജോലി നഷ്ടപ്പെട്ടതോടെ പെരുവഴിയിലായി. പൊലീസ്‌ അമ്മയെയും കുഞ്ഞിനെയും പടന്നക്കാട്‌ സ്‌നേഹിത അഭയകേന്ദ്രത്തിൽ പാർപ്പിച്ചു. ഭർത്താവ് രാജുവിനെ ഫോണിൽ വിളിച്ച്‌ സംസാരിച്ചപ്പോൾ ട്രെയിൻ കയറ്റി വിടാനും സേലം സ്‌റ്റേഷനിൽ വന്ന്‌ കൂട്ടികൊള്ളാമെന്നും പറഞ്ഞു. വീട്ടിലെത്തി കുടുംബത്തിനൊപ്പം മൊബൈലിൽ സെൽഫിയെടുത്ത്‌ പൊലീസിന്‌ അയക്കുകയായിരുന്നു. ഇവരുടെ സന്തോഷത്തിൽ നീലേശ്വരം ശിശു സൗഹൃദ ജനമൈത്രി പൊലീസും പങ്കുചേർന്നു.


No comments