Breaking News

കാഞ്ഞിരക്കുണ്ട് ചുള്ളി ചർച്ച് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു


വെള്ളരിക്കുണ്ട് : പരപ്പബ്ലോക്ക് പഞ്ചായത്ത്‌ 2022-23 വർഷത്തെ വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ബളാൽ പഞ്ചായത്തിലെ കാഞ്ഞിരക്കുണ്ട് ചുള്ളി ചർച്ച് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ140 മീറ്റർ നീളമുള്ള റോഡാണ് അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത്‌ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്..

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി റോഡിന്റെ ഉത്ഘാടനം നിർവഹിച്ചു.. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു..

വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം  ഷോബി ജോസഫ്. എൻ. ജെ. മാത്യു..എം. പി. ജോസഫ്. വിനു കെ. ആർ. സാജൻ ജോസഫ്. ദിനേശൻ നാട്ടക്കൽ. ശ്രീജ രാമചന്ദ്രൻ. എന്നിവർ പ്രസംഗിച്ചു....

No comments