Breaking News

സിപിഎം നേതാവും ജനപ്രതിനിധിയുമായിരുന്ന പെരിയങ്ങാനത്തെ വി.കുഞ്ഞിരാമൻ്റെ ഒമ്പതാം ചരമവാർഷികദിനം ആചരിച്ചു


കരിന്തളം:സി.പി.ഐ.എം ബിരിക്കുളം മുൻ ലോക്കൽ സെക്രട്ടറിയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡൻ്റുമായിരുന്ന പെരിയങ്ങാനത്തെ വി.കുഞ്ഞിരാമൻ്റെ ഒമ്പതാം ചരമവാർഷികദിനം പെരിയങ്ങാനത്ത് വെച്ച് സമുചിതമായി ആചരിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുപ്രവർത്തനരംഗത്ത് ജനകീയമുഖം കാത്തു സൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ച വി.കുഞ്ഞിരാമൻ നാടകരംഗത്തും പാലിയേറ്റീവ് രംഗത്തും തനതായ ഇടപെടൽ നടത്തി. രാവിലെ നടന്ന ചടങ്ങിൽ പാർട്ടി നീലേശ്വരം ഏരിയാ കമറ്റി അംഗം പി.വി ചന്ദ്രൻ  പതാക ഉയർത്തി പുഷ്പാർച്ചനയും നടന്നു. അനുസ്മരണയോഗത്തിൽ വി.മോഹനൻ അധ്യക്ഷനായി.  സിപി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം അനുസ്മരണപ്രഭാഷണം നടത്തി. വി.കുഞ്ഞിരാമൻ്റെ കുടുംബാംഗങ്ങൾ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ധനസഹായം കരിന്തളം പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി നളിനാക്ഷൻ, എം.ലക്ഷ്മി,കെ.ലക്ഷ്മണൻ, പി.വി.ചന്ദ്രൻ, എ.ആർ.രാജു, കയനി മോഹനൻ, എ.ആർ..വിജയകുമാർ എന്നിവർ സംസാരിച്ചു. എം.രാജൻ സ്വാഗതവും കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

No comments