പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ ലേലം ചെയ്യുന്നു
കാസർഗോഡ്: ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിൽ വിവിധ സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള 159 വാഹനങ്ങൾ 07.03.2023 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ ഓൺലൈനായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MSTC വെബ്സൈറ്റായ https://www.mstcecommerce.com ൽ buyer ആയി രജിസ്റ്റർ ചെയ്യുക. വാഹനങ്ങളുടെ പ്രവർത്തനക്ഷമത മുൻകൂറായി അറിയണം എന്നുള്ളവർക്ക് ലേല തീയ്യതിക്ക് തൊട്ട് മുമ്പ് വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ബന്ധപ്പെട്ട വാഹനം സൂക്ഷിച്ചിട്ടുള്ള മേലധികാരിയുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
No comments