വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്.. ''വിവ കേരളം" ജില്ലാതല ഉദ്ഘാടനം കോടോംബേളൂരിൽ നടന്നു
ഒടയഞ്ചാൽ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആരംഭിച്ച "വിവ കേരളം" ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്തിലെ ബേളൂർ ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. രാംദാസ് എ. വി മുഖ്യ പ്രഭാഷണം നടത്തി.
15-59-നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളും അനീമിയ അഥവാ വിളർച്ച പരിശോധനക്ക് വിധേയരാവണമെന്നും വിളർച്ചയുള്ളവർ ചികിത്സയിലൂടെ ഇത് പരിഹരിക്കണമെന്നും രക്തപരിശോധന, ചികിൽസ , ബോധവത്ക്കരണം എന്നിവയിലൂടെ മാത്രമെ അനീമിയ ഇല്ലാതാക്കാൻ സാധിക്കുകയുള്ളുവെന്നും ആയതിനാൽ ഈ പരിപാടിക്ക് എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)അഭ്യർത്ഥിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗീത ഗുരുദാസ്, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേ ജർ ഡോ.റിജിത് കൃഷ്ണൻ,
കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരൻ. പി ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രജനീ കൃഷ്ണൻ, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എൻ എസ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ കെ , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഗോപാല കൃഷ്ണൻ. വി , വാർഡ് മെമ്പർമാരായ, ഗോപി. പി, നിഷ എസ് , ജഗന്നാഥൻ എം വി , ബിന്ദു കൃഷ്ണൻ, പരപ്പ പട്ടിക വർഗ വികസന ഓഫീസർ ഹെരാൾഡ് ജോൺ,താലൂക്ക് ആശുപത്രി പൂടംകല്ല് മെഡിക്കൽ ഓഫീസർ ഡോ. സുകു സി,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, എംസി എച്ച് ഓഫീസർ തങ്കമണി എൻ ജി, ടെക്‌നിക്കൽ അസിസ്റ്റന്റ് വേണുഗോപാലൻ എം,സി.ഡി.എസ്, ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു
ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ആമിന ടി പി സ്വാഗതവും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഫാത്തിമ. സി നന്ദിയും പറഞ്ഞു.
ബോധ വൽക്കരണ ക്ലാസ്സ്, വിളർച്ച കണ്ടെത്തുന്നതിനുള്ള മെഗാ രക്തപരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ക്യാമ്പിൽ 15 നും 59 വയസിനും ഇടയിൽ പ്രായമുള്ള 316 പേരുടെ രക്ത പരിശോധന നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ ആദിവാസി കലാ രൂപമായ മംഗലം കളി, നാടൻ പാട്ട്, ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണ പ്രദർശനം, ബോധവൽക്കരണറാലി എന്നിവ നാവ്യാനുഭവമായി.
പട്ടിക വർഗ മേഖലകൾ ,തീരദേശ മേഖലകൾ എന്നിവിടങ്ങളിലും ആശുപത്രി, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അംഗൻവാടികൾ, എന്നിവ കേന്ദ്രീകരിച്ചും കാമ്പയിൻ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
No comments