കെ.പി.സി.സി യുടെ 138 ചലഞ്ചിന് കിനാനൂർ കരിന്തളം മണ്ഡലത്തിൽ തുടക്കമായി
ചോയ്യംകോട് : കേരള പ്രാദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 138 ചലഞ്ചിന് കിനാനൂർ കരിന്തളം മണ്ഡലത്തിൽ തുടക്കമായി. ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സുതാര്യമായി കെ പി സി സി നടത്തുന്ന 138 ചലഞ്ച് സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഉമേശൻ ബെളൂർ ചലഞ്ചിന്റെ ഭാഗമായി. കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ കെ പി സി സി 138 ചലഞ്ച് നെ കുറിച്ച് വിശദീകരിച്ചു.കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ, ഡി.സി.സി അംഗം സി വി ഭാവനൻ, ഐ.എൻ ടി.യു.സി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സി. ഒ. സജി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബാബു കോഹിനൂർ, മണ്ഡലം സെക്രട്ടറി സിജൊ പി ജോസഫ്, ബ്ലോക്ക് സെക്രട്ടറിമാരായ ഗോപകുമാർ, യു വി അബ്‌ദുൾ രഹിമാൻ എനിവർ സംസാരിച്ചു.
No comments