Breaking News

സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ എ ഗ്രേഡോടെ വിജയിച്ച ബളാൽ ചെമ്പഞ്ചേരിയിലെ വൈശാഖിന് ജന്മനാടിൻ്റെ അനുമോദനം


ബളാൽ: കോട്ടയത്ത് നടന്ന സംസ്ഥാന തല ഭിന്നശേഷി കലോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയ വൈശാഖിനെ ബളാൽ ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് സമിതി അനുമോദിച്ചു. കാസറഗോഡ് വിദ്യാനഗർ ബ്ലൈൻ്റ് സ്കൂളിലെ വിദ്യാർത്ഥിയും, ബളാൽ ചെമ്പഞ്ചേരി സ്വദേശിയുമാണ് വൈശാഖ്.

ചെമ്പൻചേരി അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം സന്ധ്യാ ശിവൻ വൈശാഖിന് ഉപഹാരം നൽകി.വി.കുഞ്ഞിക്കണ്ണൻജോസ് മുണ്ടനാട്ട്, ആനന്ദ്, അങ്കണവാടി വർക്കർ ലില്ലിക്കുട്ടി എന്നിവർ സംബന്ധിച്ചു

No comments