Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു

 

ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ പഠനോത്സവവും ഇല പദ്ധതിയുടെ അവതരണവും സംഘടിപ്പിച്ചു. പഠനോത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ഇല പദ്ധതി അവതരണം കോടോംബേളൂർ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി സഞ്ജയൾ മനയിൽ പരിപാടി വിശദീകരിച്ചു. മദർ പി.ടി.എ പ്രസിഡന്റ് രജിതഭൂപേഷ്, എസ്.എം.സി വൈസ് ചെയർമാൻ പാച്ചേനി കൃഷ്ണൻ, പ്രധാനധ്യാപിക കെ.എം രമാദേവി, പി.കെ ബാലചന്ദ്രൻ, കെ.പി പ്രമോദ്, കെ.ആർ സുമതി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും അവതരണവും നടന്നു.

No comments