കരുതലിന്റെ അടയാളമായി കൊന്നക്കാട് പൈതൃകം ബസ് കാത്തിരുപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു
കൊന്നക്കാട് :കാലമെത്ര കഴിഞ്ഞാലും നാടിനോടുള്ള കടപ്പാടും സ്നേഹവും ഒരിക്കൽ അവസാനിക്കുന്നില്ല എന്നത് വിളിച്ചോതുകയാണ് കൊന്നക്കാട് കരിമ്പിൽ കുടുംബo. മലയോരത്തിന്റെ വികസന ശില്പി എന്ന് അറിയപ്പെടുന്ന കരിമ്പിൽ കുഞ്ഞിക്കൊമൻ രൂപ കല്പന ചെയ്ത കൊന്നക്കാട് ടൗണിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്ന ബസ് സ്റ്റാൻഡ് നിർമിച്ചു നൽകി മാതൃകയാക്കുകയാണ് കരിമ്പിൽ കുഞ്ഞിക്കോമന്റെ മകനായ മദന ഗോപാൽ.പള്ളികൾക്കും, മോസ്‌കിനും, അമ്പങ്ങൾക്കും, സ്കൂളുകൾക്കും ആശുപത്രിയികൾ അടക്കം കൊന്നക്കാട് ഉള്ള മുഴുവൻ പൊതു സ്ഥാപനങ്ങൾക്കും ഭൂമി സൗജന്യ മായി നൽകിയ ചരിത്രമാണ് കരിമ്പിൽ കുടുംബത്തിന് പറയാനുള്ളത്. കൊന്നക്കാട് ബസ് സ്റ്റാൻഡിൽ നിലവിൽ പഞ്ചായത്ത് ബസ് വെയ്റ്റിങ് ഷെഡ് ഉണ്ടെങ്കിലും ഉപയോഗ ശൂന്യമാണ്. യാത്രക്കാരും ബസ് ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് പൈതൃകം എന്ന പേരിൽ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.കരിമ്പിൽ മദന ഗോപാൽ, ഡോക്ടർ വിലാസിനി, പി സി രഘു നാഥൻ,ബിൻസി ജെയിൻ, മോൻസി ജോയ്, ഹരികുമാരൻ നായർ, ഫാ :ജോർജ് വെള്ളരിങ്ങാട്ട്,കൊന്നക്കാട് ജുമാ മസ്ജിദ് ഖത്തിബ് മുഹമ്മദ് റാഷിദ്,ടി പി തമ്പാൻ, കെ ആർ മണി, എ ടി ബേബി, ബിനു തോട്ടോ ൻ, ഡാർലിൻ ജോർജ്,ജെയിൻ തോക്കനാട്ട്,രതീഷ് ഒന്നാമൻ,ഷോണി കെ ജോർജ്, നാരായണൻ,ജയരാജ് എന്നിവർ പങ്കെടുത്തു
No comments