Breaking News

കാസർകോട്‌ 
 റെയിൽവേ സ്‌റ്റേഷൻ 
 അമൃത് പദ്ധതിയിൽ ഡിവിഷണൽ മാനേജർ യശ്പാൽ സിങ്ങും സംഘവും സന്ദർശിച്ചു.


കാസർകോട് : അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന കാസർകോട്‌ റെയിൽവേ സ്‌റ്റേഷനിൽ ഡിവിഷണൽ മാനേജർ യശ്പാൽ സിങ്ങും സംഘവും സന്ദർശിച്ചു. അമൃത് ഭാരത് പദ്ധതിയിൽ കാസർകോട് റെയിൽവേ സ്‌റ്റേഷനും ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നു പോകുന്നതിന് യന്ത്രപ്പടി, മതിയായ വെളിച്ചം, മറ്റു അവശ്യസേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതാണ് അമൃത് ഭാരത് പദ്ധതി. പാലക്കാട് ഡിവിഷനിൽ 15 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ കാസർകോട് സ്‌റ്റേഷൻ മാത്രമാണ് പദ്ധതിയിലുൾപ്പെട്ടത്.
നിലവിലെ സൗകര്യങ്ങൾ വിലയിരുത്തന്നതിന്റെ ഭാഗമായാണ്‌ ഡിവിഷണൽ മാനേജറും സംഘവും സ്ഥലത്തെത്തിയത്‌. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ് ജയകൃഷ്ണൻ, വിവിധ വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരായ പെരുമാൾ നന്ദലാൽ, എം വാസുദേവൻ, കെ അരുൺകുമാർ, പി ജി മാധവൻകുട്ടി, വി അനൂപ്, എൽദോ സി തോമസ്, ബി ദേവ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


No comments