Breaking News

ലൈഫ് 2020 ഭവനനിർമ്മാണപദ്ധതിയിൽ ജില്ലയിൽ ആദ്യമായി 107 പേർക്ക് ആദ്യഘഡു നൽകി ബളാൽ പഞ്ചായത്ത്‌...


വെള്ളരിക്കുണ്ട് : ലൈഫ് 2020 പദ്ധതിയിൽ ജില്ലയിൽ ആദ്യ മായി 107 പേർക്ക് ആദ്യ ഗഡു വിതരണം ചെയ്ത് ബളാൽ പഞ്ചായത്ത്‌.

2020പദ്ധതിയിൽ  പഞ്ചായത്തിൽ ആകെയുള്ള 232 അർഹരായ അപേക്ഷകരിൽ നിന്നും മുൻഗണന പ്രകാരം  ആദ്യം വന്ന   107 പേർക്ക് ആദ്യ ഘടു വായ 40000 രൂപ വീതമാണ്  നൽകിയത്..കേരളത്തിൽ തന്നെ ഒരു പഞ്ചായത്ത്‌ ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായാണ്..

പഞ്ചായത്തിൽ നടന്ന ലൈഫ് മിഷൻ 2020ഗുണ ഭോക്തൃ സംഗമവുംഭവനനിർമ്മാണധനസഹായവിതരണവും പ്രസിഡന്റ് രാജുകട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. ജില്ലാപ്രോജകട് ഓഫീസർ കെ. പ്രദീപൻ പദ്ധതി വിശദീകരണംനടത്തി..

ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ എൻ. ജെ. മാത്യു. ടി. അബ്ദുൾ കാദർ. പി. പത്മാവതി. അംഗങ്ങളായജോസഫ് വർക്കി. പി. സി. രഘുനാഥൻ. സന്ധ്യ ശിവൻ. ബിൻസി ജെയിൻ. മോൻസി ജോയി.

ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി സുമേഷ് കുമാർ.  പഞ്ചാ യത്ത്‌ സെക്രട്ടറി സുരേഷ് ബാബു ഹൗസ് ഓഫീസർ പി. എ.ചാക്കോ. വി. ഇ ഒ. ജേക്കബ് ഉലഹന്നാൻ.വിനു വിൽസൺ. എന്നിവർ പ്രസംഗിച്ചു..

No comments