Breaking News

മലയോരത്തിൻ്റെ മണ്ണും മനസും സംസ്ക്കാരവും തൊട്ടറിഞ്ഞ് നൊഫാസിറ്റ് അടുത്ത സ്ഥലത്തേക്ക് യാത്രതിരിച്ചു


വെള്ളരിക്കുണ്ട്: മലയോരത്തിൻ്റെ മണ്ണും മനസും സംസ്ക്കാരവും തൊട്ടറിഞ്ഞ് നൊഫാസിറ്റ് അടുത്ത സ്ഥലത്തേക്ക് യാത്രതിരിച്ചു.

നൊഫാസിറ്റ് തന്റെ സൗഹൃദ സന്ദർശനത്തിനിടയിൽ സുഹൃത്തായ വെള്ളരിക്കുണ്ടിലെ സന്തോഷ് നാട്യാഞ്ജലിയോടൊപ്പം  തപസ്യ കലാപരിശീലന കേന്ദ്രത്തിലെത്തി നാടൻപാട്ട് ടീമിന്റെ പ്രകടനം ആസ്വദിക്കുകയും ചെയ്തു. നർക്കിലക്കാട് മൗവ്വേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ എത്തി തെയ്യം കണ്ട അനുഭവം മറക്കാൻ കഴിയാത്തതാണെന്ന് നൊഫാസിറ്റ് പറഞ്ഞു. തെയ്യത്തെ തൊഴുത ശേഷമാണ് അദ്ദേഹം മടങ്ങിയത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ കാഞ്ഞങ്ങാട് ബീച്ച്, ബേക്കൽ കോട്ട, നിത്യാനന്ദ ആശ്രമം എന്നിവ സന്തോഷിനോടൊപ്പം സന്ദർശിച്ച ശേഷം രാത്രി ട്രെയിനിന് നൊഫാസിറ്റ് യാത്ര തിരിച്ചു. ഈ യാത്രാനുഭവം ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് ഈ തായ്ലൻറുകാരൻ പറഞ്ഞു.


ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലും , ലക്ഷദ്വീപ്, മൗറീഷ്യസ്, തായ്ലൻറ്, അഫ്രിക്ക, ആസ്ട്രേലിയ തുടങ്ങിയ വിദേശങ്ങളിലും നല്ല സൗഹൃദവലയമുള്ള വെള്ളരിക്കുണ്ടിലെ സന്തോഷ് നാട്യാഞ്ജലിയുടെ മറ്റ് വിദേശ സുഹൃത്തുക്കളും ഈ നാട് കാണാനും,  കലാരൂപങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും ഇവിടെയെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

No comments