Breaking News

പടന്ന എടച്ചാക്കൈയിൽ പൊലീസിന്റെ കഞ്ചാവ് വേട്ട മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ


വില്പനയ്ക്കായി കൈയ്യില്‍ കരുതിയ 1.200 ഗ്രാം കഞ്ചാവുമായി മൂന്നുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശികളും എടച്ചാക്കൈയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ ലാല്‍ചന്ത് (35), അബ്ദുല്‍ റസാഖ് (25), സമീര്‍ ഷെയ്ക്ക ്(40) എന്നിവരെയാണ് എസ്ഐ എം.വി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കണ്ട് മൂന്നുപേരും ഓടിപ്പോയപ്പോള്‍ സംശയം തോന്നിയതിനാല്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇടയ്ക്കിടെ കേരളത്തിന് പുറത്ത് പോകാറുള്ള ഇവര്‍ കഞ്ചാവ് കൊണ്ടുവന്ന് ചെറിയ കവറുകളിലാക്കി ഉപയോഗക്കാര്‍ക്ക് വില്പന നടത്തുന്നവരാണെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

No comments