Breaking News

ജ്യൂസ് ...ജ്യൂസ്
 കശുമാങ്ങാ ജ്യൂസ് പ്ലാന്റേഷൻ കോർപറേഷൻ രാജപുരം എസ്റ്റേറ്റിന്റെ കശുമാങ്ങ ഫ്രഷ് ജ്യൂസ് പാർലർ പാണത്തൂരിൽ പ്രവർത്തനം ആരംഭിച്ചു


രാജപുരം : പ്ലാന്റേഷൻ കോർപ്പറേഷൻ രാജപുരം എസ്റ്റേറ്റ്‌ പാണത്തൂരിൽ കശുമാങ്ങ ഫ്രഷ് ജ്യൂസ് കട തുടങ്ങി. തോട്ടത്തിൽ പൊഴിയുന്ന കശുമാങ്ങ ശേഖരിച്ച് ജൂസ് എടുത്ത് മാങ്ങയിലെ കറ ( ടാനിൻ ) നീക്കി തണുപ്പിച്ചാണ് വിൽപ്പന. 100 മില്ലിക്ക്‌ പത്തുരൂപയാണ്‌. 200 മില്ലി ഉൾക്കൊള്ളുന്ന ഗ്ലാസിലാണ്‌ ജ്യൂസ്‌ നൽകുന്നത്‌.
പ്ലാന്റേഷൻ കോർപ്പറേഷനിലെ പാണത്തൂർ, കമ്മാടി ഡിവിഷനുകളിലായി 1200 ഹെക്ടർ സ്ഥലത്തെ കശുമാവ് തോട്ടത്തിൽ നിന്നുമാണ്‌ കശുമാങ്ങ ശേഖരിക്കുന്നത്‌. പ്ലാന്റേഷൻ തൊഴിലാളികളാണ്‌ ജ്യൂസ് ഉണ്ടാക്കുന്നത്. ഇതിനായി പ്രത്യേക ഉപകരണവും സജ്ജമാക്കി.
ഗ്ലാസിൽ കൂടാതെ ബോട്ടിലായും വിതരണമുണ്ട്‌. നിത്യവും നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന സ്ഥലമാണ്‌ പാണത്തൂർ. പഞ്ചസാരയോ വെള്ളമോ മറ്റു കൃത്രിമ ചേരുവകളോ ചേർക്കുന്നില്ല. ആരോഗ്യകരമായ ശുദ്ധമായ ഫ്രഷ് ജൂസാണ് വിതരണം ചെയ്യുന്നതെന്ന്‌ മാനേജർ യു സജീവ് കുമാർ പറഞ്ഞു.
വില തുച്ഛം; ഗുണം മെച്ചം
കശുമാങ്ങ ജ്യൂസ്‌ വൈറ്റമിൻ സി യുടെ കലവറയാണ്. മുന്തിരി, പൈനാപ്പിൾ, ഓറഞ്ച് തുടങ്ങി മറ്റു ഫലങ്ങളെ അപേക്ഷിച്ച് എട്ടിരട്ടി വരെ പോഷക സമൃദ്ധം. രോഗ പ്രതിരോധശേഷിക്ക്‌ ഏറെ ഗുണമാണ്‌. രക്തം ഉൽപാദനം, ഹൃദയാരോഗ്യം സംരക്ഷിക്കൽ, ശരീരഭാരം കുറക്കുക തുടങ്ങി ഉപേക്ഷിച്ചു കളയുന്ന കശുമാങ്ങയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ വിസ്മയകരമാണ്.


No comments