Breaking News

കുട്ടികളുടെ പഠനമികവുകൾ തുറന്ന് കാട്ടി ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

ബളാൽ: ബളാൽ  ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ വർക്കുകളുടെ പ്രദർശനവും കലാപരിപാടികളും പരിപാടിയെ വർണ്ണാഭമാക്കി.

പ്രധാനധ്യാപിക ബിന്ദു ജോസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ച പരിപാടി ബളാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ  അജിത, പദ്മാവതി, സന്ധ്യ ശിവൻ, പ്രിൻസിപ്പൽ പ്രമോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് സോജിൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു.





No comments