Breaking News

താൽകാലികമായി അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം മാർച്ച് 19 ഞായർ മുതൽ സഞ്ചാരികൾക്കായി തുറക്കും


റാണിപുരം: താത്കാലികമായി അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം സെന്റർ നാളെ തുറക്കും. ജലദൗർലഭ്യം പരിഹരിച്ച് കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ക്കും നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് റാണിപുരം ടൂറിസം കേന്ദ്രം മാർച്ച് 19 ന് ഞായറാഴ്ച മുതൽ വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്. വനം വകുപ്പിന്റെ കൗണ്ടറിൽ ഡി ടി പി സിയുടെ നേതൃത്വത്തിൽ ജലം എത്തിച്ചു നൽകും.

No comments