Breaking News

തലശ്ശേരി അതിരൂപതയുടെ മുൻ വികാരി ജനറൽ മോൺ. മാത്യു എം ചാലിൽ നിര്യാതനായി


ആലക്കോട്: തലശ്ശേരി അതിരൂപതയുടെ മുൻ വികാരി ജനറാളും, ദീപികയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടരുമായിരുന്ന മോൺ. മാത്യു എം ചാലിൽ ഇന്ന് രാവിലെ 5 30ന് നിര്യാതനായി.

 മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ  കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ  ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമണി മുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.  നാളെ രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എഞ്ചിനീയറിങ് കോളേജിലും പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷ നാളെ ആറാം തീയതി  തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കുന്നതാണ്.

No comments