Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജിൽ യൂണിയൻ ഡേ, കോളേജ് ഡേ ആഘോഷം നടത്തി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട്  സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ഡേയും കോളേജ് ഡേയും സംയുക്തമായി ആഘോഷിച്ചു.  ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിന്റെയും സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും മാനേജർ ഫാദർ ജെയിംസ് ചെല്ലംകോട്ട് അധ്യക്ഷനായ ചടങ്ങിൽ, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മേരിക്കുട്ടി അലക്സ്, വൈസ് പ്രിൻസിപ്പാൽ ഫാദർ അഖിൽ മാത്യു മുക്കുഴി, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ രാജു കട്ടക്കയം എന്നിവർ സന്നിഹിതരായിരുന്നു.കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ മേരിക്കുട്ടി അലക്സ് ചടങ്ങിന് സ്വാഗതമാശംസിച്ചു.

എം. പി. രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീ രാജു കട്ടക്കയം,ഫാദർ അഖിൽ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ  2022-23 വർഷത്തെ കോളേജ് മാഗസിൻ കവർ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി. ഈ വർഷത്തെ എം പി പോൾ ഗവേഷക പുരസ്കാരത്തിൽ എ പ്ലസ് സർട്ടിഫിക്കറ്റ് നേടിയ കോളേജ് മലയാളം അധ്യാപിക അനിറ്റ ജോയിയെ ചടങ്ങിൽ ആദരിച്ചു.  സ്റ്റുഡന്റ് എഡിറ്റർ ആൻലിറ്റ് കെ. സജി, കോളേജ് ചെയർമാൻ ലൂയി ബെൻ ജോഷ്ജോ എന്നിവർ സംസാരിച്ചു.കോളേജ് യൂണിയൻ സെക്രട്ടറി ജുവൽ ബിജു ചടങ്ങിൽ നന്ദി അർപ്പിച്ചു.

No comments