Breaking News

കാസർകോട് ഭാഷയിൽ ഒരുങ്ങുന്ന കുണ്ഡല പുരാണം, ഇന്ദ്രൻസും രമ്യ സുരേഷും മുഖ്യവേഷത്തിൽ


ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന കുണ് ഡല പുരാണം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.കാസർകോട് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് പറയുന്നത്.രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർതുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഞാൻ പ്രകാശനിൽ നിഖില വിമലിന്റെ അമ്മ വേഷത്തിൽ തിളങ്ങിയ താരമാണ് രമ്യ സുരേഷ്, സൗദി വെള്ളക്ക, പടവെട്ട്, നിഴൽ തുടങ്ങിയവരാണ് മറ്റ് ചിത്രങ്ങൾ. സുധീഷ് കുമാർ ആണ് കുണ് ഡല പുരാണത്തിന്റെ രചന. ഛായാഗ്രഹണം ശരൺ ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂർ. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി ആണ് നിർമ്മാണം. സന്തോഷ് കീഴാറ്റൂർ നായകനായി അഭിനയിച്ച ഫോക് ലോർ അവാർഡ് നേടിയ മോപ്പാള എന്ന ചിത്രത്തിന്റെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്. പി.ആർ.ഒ മഞ്ജു ഗോപിനാഥ്.

No comments