Breaking News

വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണം; ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌


വെള്ളരിക്കുണ്ട് : ദിനംപ്രതി നൂറുകണക്കിന് രോഗികൾ ചികിത്സ തേടുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തോട് ഉള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ ധർണ സമരം നടത്തി.116 ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം കെ പി സി സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ സോളി വർഗീസ് അധ്യക്ഷത വഹിച്ചു. കെ.എസ്. എസ്.പി.എ. സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി സണ്ണി കള്ളുവേലിൽ, കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇ.കെ. ജോസ്, വി എം ശിഹാബ്, ബിജു ചാമക്കാല, ദേവസ്യ എം. ഡി, ബിനു കനകപ്പള്ളി, കെ ടി തോമസ്, ജോസുകുട്ടി, ജെയിംസ് പടിഞ്ഞാറേമുറി, കുഞ്ഞുമോൻ, അന്തുമായി എൻ പി, അനിത, സായൂജ, ലൈസമ്മ എന്നിവർ സംസാരിച്ചു.

No comments