വിഷുദിനത്തിൽ യുവാക്കളുടെ അപകട മരണം: കല്യാൺറോഡ് കണ്ണുനീരിലായി
കാഞ്ഞങ്ങാട് : വിഷുവിന് കണികാണാൻ ഉണർന്ന് എഴുന്നേറ്റ കല്യാൺറോഡ് നാട്ടുകാർ കേട്ടത് തങ്ങളുടെ പ്രിയപ്പെട്ട രണ്ട് യുവാക്കളുടെ മരണ വാർത്തയായിരുന്നു.
മടിക്കൈ അടുക്കത്ത് പറമ്പിൽ ഇന്ന് പുലർച്ചെ നടന്ന ബൈക്ക് അപകടത്തിലാണ് കല്യാൺറോഡ് തീയനെ കൊത്തിമൂലയിലെ ഓട്ടോ രാജന്റെയും പരേതയായ പ്രമീളയുടെയും മകൻ ശ്രീരാഗ് (24), മുൻ ചുമട്ടുതൊഴിലാളി അനന്തൻ മീന ദമ്പതികളുടെ മകൻ അരുൺകുമാർ (22) എന്നിവരാണ് മരിച്ചത്. വിഷുആഘോഷവുമായി ബന്ധപ്പെട്ട് നീലേശ്വരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി പുലർച്ചെ 2.30 മണിയോടെ കല്യാൺ റോഡിലേക്ക് വരുന്നതിനിടെ അടുക്കത്ത് പറമ്പിൽ വെച്ച് ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്ക് കലുങ്കുകളിൽ തട്ടി നിയന്ത്രണം വിട്ട് ഓവ്ചാലിനകത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപവാസിയായ വീട്ടുകാർ ഉടൻ നീലേശ്വരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി.
വെൽഡിങ് തൊഴിലാളിയാണ് മരണപ്പെട്ട ശ്രീരാഗ്. ഏക സഹോദരൻ ശ്രീരാജ് . പെയിന്റിംഗ് തൊഴിലാളിയാണ് അരുൺ. സഹോദരങ്ങൾ: മിഥുൻ അഞ്ജു.
No comments