വിഷു കൈനീട്ടമായി കിട്ടിയ തുക ശേഖരിച്ചു ചികിത്സാനിധിയിലേക്ക് കൈമാറി വിഷുദിനം കാരുണ്യദിനമാക്കി മാറ്റി വെള്ളരിക്കുണ്ടിലെ ഒരു കൂട്ടം യുവാക്കൾ
വെള്ളരിക്കുണ്ട് : വിഷുദിനം വേറിട്ടതാക്കി വെള്ളരിക്കുണ്ടിലെ ഒരു കൂട്ടം യുവാക്കൾ. വിഷുദിനത്തിൽ അതിരാവിലെ ചെറുകണിയൊരുക്കി വീടുകൾ കയറിയിറങ്ങി വിഷു കൈനീട്ടമായി കിട്ടിയ തുകകൾ ശേഖരിച്ചു ചികിത്സനിധിയിലേക്ക് കൈമാറിയാണ് വിഷുദിനം കാരുണ്യദിനം കൂടിയാക്കിയത്. അപൂർവ രോഗം ബാധിച്ചു ചികിത്സയിലുള്ള വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ ചെമ്പൻകുന്നിലെ അനീഷ് - സജിനി ദമ്പതികളുടെ മകളായ അലീഷയുടെ ചികിത്സാനിധിയിലേക്കാണ് തുക കൈമാറിയത്. തുക അലീഷയുടെ പിതാവായ അനീഷിന് ആന്റണിക്ക് കൂട്ടായ്മ അംഗങ്ങളായ ജയകൃഷ്ണൻ,ശ്യാം മോഹൻ എന്നിവർ ചേർന്ന് കൈമാറി.
No comments