Breaking News

നോമ്പുതുറക്കുള്ള പലഹാരവുമായി ഭർത്യവീട്ടിലേക്ക്‌ പോയ യുവതി വാഹനാപകടത്തിൽ മരിച്ചു


 കരിവെള്ളൂര്‍: നോമ്പുതുറക്കുള്ള പലഹാരവുമായി ഭര്‍ത്ൃവീട്ടിലേക്ക്‌ പോയ യുവതി വാഹനാപകടത്തില്‍ മരിച്ചു. മക്കളും ബന്ധുക്കളുമുള്‍പ്പെടെ നാലുപേര്‍ക്ക്‌ പരിക്കേറ്റു. കരിവെള്ളൂര്‍ പുത്തൂരിലെ പ്രവാസി ഷക്കീറിന്റെ ഭാര്യ ചിറക്കല്‍ കുന്നുംകൈ ചാളയില്‍ വളപ്പില്‍ നസീറ(30) ആണ്‌ മരണപ്പെട്ടത്‌. മക്കളായ അബ്ദുള്ള(ദ), യാസിന്‍ (4),സഹോദരന്‍ മിഥ്ലാജ്‌ (21), ബന്ധു വലീദ്‌(20) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. മിനിയാന്ന് വൈകീട്ട്‌ 6 മണിയോടെ ദേശീയപാത വെള്ളൂര്‍ ഗവണ്‍മെന്റ്‌ സ്കൂളിന്‌ സമീപം മിഥ്‌ലാജ്‌ ഓടിച്ച ഓട്ടോറിക്ഷയില്‍ കാസര്‍കോട്‌ ഭാഗത്തു നിന്നും വന്ന നാഷണല്‍ പര്‍മിറ്റ്‌ ലോറി ഇടിച്ചാണ്‌ അപകടം.
ഗുരുതരമായി പരിക്കേറ്റ നസീറ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപ്രതിയില്‍ ചികിത്സക്കിടെയാണ്‌ മരണപ്പെട്ടത്‌.

No comments