Breaking News

ഈസ്റ്റ് എളേരി തിരഞ്ഞെടുപ്പ്: കോൺഗ്രസിലെ ജോസഫ് മുത്തോലി പ്രസിഡണ്ട്


ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമതൻ പ്രസിഡണ്ടായി. ജോസഫ് മുത്തോലിയാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.ഡി.എഫ് കോൺഗ്രസ് ലയനത്തെ തുടർന്ന് നേരത്തെ പ്രസിഡണ്ടായിരുന്ന ജെയിംസ് പന്തമാക്കൽ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. 
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയായി
വിനീത് പി ജോസഫിനെയാണ് നിർദ്ദേശിച്ചിരുന്നത്. 
നേരത്തെ ഡിഡിഎഫ് അംഗമായിരുന്നു വിനീത്.വിനീതിനെ സ്ഥാനാർത്ഥിയാക്കിയത് അംഗീകരിക്കാൻ കഴിയാതെയാണ്  ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് റിബലായി ജോസഫ് മുത്തോലിയും മത്സര രംഗത്ത് വന്നത്. കോൺഗ്രസ് വിമതനെ രണ്ട് സി.പി.എം അംഗങ്ങൾ പിന്തുണച്ചതോടെ കോൺഗ്രസ് ഔദ്യോഗിക
സ്ഥാനാർത്ഥി പരാജയപ്പെടുകയായിരുന്നു.വിജയിച്ച ജോസഫ് മുത്തോലിക്ക് ഒൻപത് വോട്ടും വിനീത് പി ജോസഫിന് ഏഴ് വോട്ടും ആണ് ലഭിച്ചത്.
ഇതാടെ 
കോൺഗ്രസിലെ ഏഴ് അംഗങ്ങളും
വിമതരായി മാറി.

No comments